മലപ്പുറം : മഅദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അറഫാദിന പ്രാർത്ഥനാസംഗമം ഓൺലൈനായി നടത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ പരിപാടി സയ്യിദ് ഹബീബ് ആദിൽ ജിഫ്രി മദീന ഉദ്ഘാടനംചെയ്തു. ഖുർആൻ പാരായണം, തഹ്ലീൽ, അദ്കാറുകൾ, സ്വലാത്ത്, പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വംനൽകി.

ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളാണ് ബലിപെരുന്നാളിന്റെ അന്തഃസത്തയെന്നും ആർഭാടങ്ങളില്ലാതെ സഹജീവിയുടെ ഹൃദയം തൊട്ടറിഞ്ഞ് സുഖദുഃഖങ്ങളിൽ പങ്കാളികളായി ഈ മഹാമാരിയിൽനിന്ന് മോചനം നേടാനുള്ള പ്രാർഥനകളാകണം ഇത്തവണത്തെ ബലിപെരുന്നാളിൽ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അൽ ഹൈദ്രൂസി, സമസ്ത കേന്ദ്ര മുശാവറ മെമ്പർ പൊന്മള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേൽമുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽസെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ശൗക്കത്തലി സഖാഫി മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.