മലപ്പുറം : വ്യാഴാഴ്ച ജില്ലയ്ക്ക് അൽപ്പം ആശ്വാസമുള്ള ദിനമായിരുന്നു. 32 പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 30 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഒൻപത് പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടവും കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. വ്യാഴാഴ്ച 12 പേർ ജില്ലയിൽ രോഗമുക്തരായി. ഇതുവരെ 1,324 പേരാണ് രോഗമുക്തരായി മടങ്ങിയത്. നിലവിൽ ചികിത്സയിലുള്ളത് 657 പേരാണ്. 33,769 പേർ നിരീക്ഷണത്തിലുണ്ട്.

സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ‍...

നേരത്തേ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (71), പള്ളിക്കൽ സ്വദേശിനി (32), പള്ളിക്കൽ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശിനികളായ 74 വയസ്സുകാരി, 54 വയസ്സുകാരി, കൊണ്ടോട്ടി സ്വദേശി (55), പെരുവള്ളൂർ സ്വദേശിനി (32), പെരുവള്ളൂർ സ്വദേശിനി (13), പെരുവള്ളൂർ സ്വദേശി (10), മൊറയൂർ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (35), ഉള്ളണം സ്വദേശിനി (44), പെരുവള്ളൂർ സ്വദേശിനി (ഒരു വയസ്സ്‌), പെരിന്തൽമണ്ണ സ്വദേശി (23), നിലമ്പൂർ സ്വദേശി (15), കൊണ്ടോട്ടി സ്വദേശി (72), പെരുവള്ളൂർ സ്വദേശി (ഒൻപത്), പെരുവള്ളൂർ സ്വദേശിനി (30), പെരിന്തൽമണ്ണ സ്വദേശിനി (എട്ട്), മഞ്ചേരി സ്വദേശി (58), കൊണ്ടോട്ടി സ്വദേശിനി (19) എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ കോട്ടയ്ക്കലിൽ ഇലക്‌ട്രിക്കൽ കടയിൽ ജോലിചെയ്യുന്ന കോട്ടയ്ക്കൽ സ്വദേശി (20), പെരിന്തൽമണ്ണയിൽ ബീവറേജസിൽ ജോലിചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി (30), പള്ളിക്കൽ സ്വദേശിനി (37), മുതുവല്ലൂർ സ്വദേശി (32), കൊണ്ടോട്ടി സ്വദേശിനി (70), ആലത്തൂർപ്പടിയിൽ മത്സ്യമാർക്കറ്റിൽ ജോലിചെയ്യുന്ന മഞ്ചേരി സ്വദേശി (48), കൊണ്ടോട്ടി മത്സ്യമാർക്കറ്റിൽ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (51), കൊണ്ടോട്ടിയിൽ ടെക്‌സ്റ്റൈൽസിൽ ജോലിചെയ്യുന്ന കൊണ്ടോട്ടി സ്വദേശിനി (19), പെരുവള്ളൂർ സ്വദേശി (73)

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ...

റിയാദിൽ നിന്നെത്തിയ ചോക്കാട് സ്വദേശി (25), ജിദ്ദയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (48).