മലപ്പുറം : എസ്.എസ്.എൽ.സി., പ്ലസ്.ടു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ(എസ്.ഇ.യു.) മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ നടത്തി.

വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, എസ്.ഇ.യു. ജില്ലാ പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, ഭാരവാഹികളായ അബ്ദുറഹ്മാൻ മുണ്ടോടൻ, സാദിഖലി വെള്ളില, പി. അഷ്‌റഫ്, സി.പി. അബ്ദുൽ നാഫിഹ്, സി.പി. മുഹമ്മദ് റിയാസ്, ആമിനക്കുട്ടി, റിയാസ് കടന്നമണ്ണ എന്നിവർ പങ്കെടുത്തു.