മലപ്പുറം : ആത്മവിശ്വാസത്തിന്റെ നാടൻ പ്രയോഗങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ കിഴിശ്ശേരിയിലെ മുഹമ്മദ് ഫായിസിനെ മഅദിൻ അക്കാദമി അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉപഹാരം നൽകി.

കോവിഡ്കാലത്ത് കേട്ട ഏറ്റവുംവലിയ ആശ്വാസവചനമാണ് ഫായിസിന്റേതെന്നും നിരാശയെന്നൊരു പദം ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഫായിസ് തന്റെ വീഡിയോയിലൂടെ പഠിപ്പിച്ചതെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. ചടങ്ങിൽ സമസ്ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, ദുൽഫുഖാർ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പങ്കെടുത്തു.