മലപ്പുറം : എം.എസ്.പി. ആസ്ഥാനത്തുള്ള ലൈൻ ക്വാർട്ടേഴ്‌സ് അടച്ചു. ഇവിടെ മീൻ വിൽക്കാനെത്തുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ക്വാർട്ടേഴ്‌സ് അടച്ചത്. അൻപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരെല്ലാം ഇനി ക്വാറന്റീനിലായിരിക്കും.