മലപ്പുറം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥിക്ക് വലിയങ്ങാടി ഏരിയാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി മൊബൈൽ ഫോൺ നൽകി. കൈമാറ്റച്ചടങ്ങ് മുനിസിപ്പൽ മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ. അബ്ദുൽഹക്കീം ഉദ്ഘാടനംചെയ്തു. വാളൻ റസാഖ് അധ്യക്ഷത വഹിച്ചു.