മലപ്പുറം : സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ വൈസ്‌പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കാനുള്ള തുരുപ്പുചീട്ടായി സോളാർ കമ്മിഷൻ റിപ്പോർട്ട് മാറിയതായും അദ്ദേഹം ആരോപിച്ചു.