മലപ്പുറം : ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റിയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയും സംയുക്തമായി സ്ത്രീകൾക്കുള്ള ആരോഗ്യ ബോധവത്‌കരണ വെബിനാർ നടത്തി.

വെബിനാർ ഗൃഹലക്ഷ്മിവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജി. ബബിത ഉദ്ഘാടനംചെയ്തു.

ഡോ. അനിൽമാണി ബോധവത്കരണ ക്ലാസെടുത്തു. വെബിനാറിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം. ഗീത അധ്യക്ഷയായി. അഡ്വ. സുജാത വർമ്മ, ശാന്തകുമാരി, ടി.വി. മുംതാസ് എന്നിവർ സംസാരിച്ചു.