മലപ്പുറം : കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അന്താരാഷ്ട്ര കടുവദിനം ആചരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ എ.പി. ഇംതിയാസ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, സെക്രട്ടറി അബദുൽ റഷീദ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുസമദ് എന്നിവർ സംസാരിച്ചു.