മലപ്പുറം : പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ റേഷൻവിതരണത്തിന് ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി കെ.പി. അനസ് അധ്യക്ഷതവഹിച്ചു. ഗിരീഷ് വള്ളിക്കുന്ന്, മൊയ്തീൻകുട്ടി പാറപ്പുറത്ത്, ഇ.കെ. സിബിൽ മുഹമ്മദ്, അഷ്‌റഫ് പട്ടർക്കുളം, റഹൂഫ് പനക്കൻ, എന്നിവർ സംസാരിച്ചു.