മലപ്പുറം : വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികർമ്മത്തിന് അഞ്ചുപേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവിട്ടു. ബലികർമ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. കണ്ടെയ്ൻമെന്റ് മേഖലകളിൽ ബലികർമം പാടില്ല. മേഖലക്ക്പുറത്തുനിന്ന് ബലികർമം നടത്തി പ്രോട്ടോക്കോൾ പാലിച്ച് മാംസവിതരണം നടത്താം.