മലപ്പുറം : മേൽമുറി 27-ലെ പാറമടയിൽ നിന്ന് മലപ്പുറം പോലീസ് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 605 ജലാറ്റിൻ സ്റ്റിക്കുകളും 382 ഡിറ്റനേറ്ററുകളുമാണ് എസ്.ഐ. സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.

പ്രദേശത്ത് അനധികൃത പാറഖനനം നടക്കുന്നതായുള്ള വിവരത്തെതുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. കരിങ്കൽ പൊട്ടിക്കുന്നതിനാണ് ഇവ ഇവിടെയെത്തിച്ചതെന്ന് കരുതുന്നു. സ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സേലം സ്വദേശി തിരുനാവരശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.