മലപ്പുറം : എസ്.എസ്.എൽ.സി. പരീക്ഷാ പുനർമൂല്യനിർണയത്തിന്റെ ഫലം വന്നപ്പോൾ മലപ്പുറം ഗേൾസ് ഹൈസ്‌കൂളിലും സമ്പൂർണ വിജയം. നേരത്തേ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പരീക്ഷയെഴുതിയ 358 പേരിൽ ഒരു വിദ്യാർഥിമാത്രം തുടർപഠനത്തിന് യോഗ്യത നേടാതിരിക്കുകയും സ്‌കൂളിന് നൂറുശതമാനം വിജയം നഷ്ടമാകുകയും ചെയ്തിരുന്നു. എന്നാൽ സമ്പൂർണവിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളധികൃതർ പുനർമൂല്യനിർണയത്തിന് അപേക്ഷനൽകി അർഹതപ്പെട്ട വിജയം നേടിയെടുത്തു. 2018-ലും സ്‌കൂൾ നൂറുശതമാനം വിജയം നേടിയിരുന്നു.