മലപ്പുറം : ബലിപെരുന്നാളിനോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിപ്പിക്കാൻ കോവിഡ് മുഖ്യസമിതി യോഗം അനുമതിനൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതേദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകീട്ട് അഞ്ചുവരെ പ്രവർത്തിപ്പിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ചിക്കൻ സ്റ്റാളുകളും തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിപ്പിക്കാം.

പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാർഡുകളിൽ നിലവിലുള്ള കർശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാർഡിലുള്ള നിയന്ത്രണങ്ങൾ തുടരും.