മലപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'ഫസ്റ്റ്ബെൽ' ക്ലാസുകൾക്കൊപ്പം വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർധിപ്പിക്കാൻ 'ഇ ഫോർ ഇ' (ഇ-മെറ്റീരിയൽ ഫോർ ഇംഗ്ലീഷ്) പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.

വിജയഭേരി വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനത്തിന് സഹായകമാകുന്ന വീഡിയോകളും മറ്റും ഒരുക്കിനൽകുന്നതാണ് പുതിയ പദ്ധതി.

പദ്ധതിയുടെ യൂട്യൂബ് ചാനൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ ചൊവ്വാഴ്ച ഉദ്ഘാടനംചെയ്തു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാപഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് വിജയഭേരി ജില്ലാ കോ-ഓർഡിനേറ്റർ ടി. സലീം പറഞ്ഞു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, വി. സുധാകരൻ, ഉമ്മർ അറക്കൽ, ടി.കെ. റഷീദലി, സെക്രട്ടറി എൻ.എ. അബ്ദുൽറഷീദ്, ആർ.ഡി.ഡി കെ. സ്‌നേഹലത, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എം. മണി, ‘ഇ ഫോർ ഇ’ പദ്ധതി കോ-ഓർഡിനേറ്റർ എ.കെ. സാലിഹ് എന്നിവർ പങ്കെടുത്തു.

പദ്ധതി ഇങ്ങനെ

1. സർക്കാരിന്റെ ഫസ്റ്റ്ബെൽ ക്ലാസു കളുടെ മാതൃകയിൽ2. ക്ലാസുകൾ സർക്കാർ സ്‌കൂളുകളി ലെ അധ്യാപകർ തയ്യാറാക്കും3. സ്കൂളുകളിലെ സ്മാർട്ട് ക്ലാസ് സൗക ര്യങ്ങളിലൂടെ വീഡിയോകൾ4. വീഡിയോക്ലാസുകൾ യൂട്യൂബും വാ ട്‌സ്‌ആപ്പും വഴി വിദ്യാർഥികളിലേ ക്ക്