മലപ്പുറം : പൗരത്വപ്രക്ഷോഭത്തിന് നേതൃത്വംനൽകിയ വിദ്യാർഥി സംഘടനാനേതാക്കളെ ഡൽഹി പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്തെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി ജില്ലയിലുടനീളം പ്രക്ഷോഭമുറ്റങ്ങൾ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ദേശീയസെക്രട്ടറി ഇ.സി. ആയിഷയുടെ കാവുങ്ങലിലെ വീട്ടുമുറ്റത്ത് നടന്നു. വിവിധ സ്ഥലങ്ങളിൽ ജില്ലാപ്രസിഡന്റ് നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ഗണേഷ് വടേരി എന്നിവർ ഉദ്ഘാടനംചെയ്തു.