മലപ്പുറം : സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായിവിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരജ്വാല നടത്തി.

തിങ്കളാഴ്ചരാത്രി എട്ടുമണിയോടെയായിരുന്നു പ്രതിഷേധം. യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും സ്വന്തം വസതികളിൽ കുടുംബാംഗങ്ങളോടൊപ്പം മെഴുകുതിരി തെളിച്ച് പ്ലക്കാർഡുകൾ ഉയർത്തി സമരജ്വാലയിൽ പങ്കെടുത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തി കേരളത്തിന്റെ അഭിമാനം തകർത്തവർ ഉടൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.