മലപ്പുറം :കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ സമയനിയന്ത്രണം പെട്രോൾപമ്പുകൾക്ക് ബാധകമല്ല. കച്ചവടസ്ഥാപനങ്ങളിൽ അകത്തും പുറത്തും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള അടയാളം രേഖപ്പെടുത്തണം. കൂടാതെ വിൽപ്പനക്കാരും വാങ്ങുന്നവരും സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും കോർകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.