മലപ്പുറം : പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 2000 പി.പി.ഇ. കിറ്റുകൾ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. പി.പി.ഇ. കിറ്റുകളുടെ ക്ഷാമംമൂലം ടെസ്റ്റുകൾ വൈകുന്നത് പരിഹരിക്കാനാണിതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂർ മേഖലയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്ചെയ്ത സാഹചര്യത്തിലാണ് നടപടി. മണ്ഡലത്തിലെ ജനങ്ങൾ വലിയ ആശങ്കയിലാണെന്നും രോഗം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാകളക്ടർ, മെഡിക്കൽ ഓഫീസർ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.