മലപ്പുറം : കഴിഞ്ഞമാസം മലപ്പുറം കാവുങ്ങലിലുണ്ടായ വാഹനാപകടക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) പെരിന്തൽമണ്ണ ഏരിയാകമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.

ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബൈക്ക് ഓടിച്ചയാളുടെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്നും സംഭവത്തിൽ ബസ് തൊഴിലാളികളെ മനഃപൂർവം ദ്രോഹിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും കാണിച്ചാണ് നിവേദനം നൽകിയത്.