മലപ്പുറം : മൂന്നുവർഷത്തേക്ക് കെട്ടിടനികുതി ഒഴിവാക്കണമെന്ന് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ വാടക കിട്ടാതെ ഉടമകൾ പ്രയാസമനുഭവിക്കുന്നതിനാൽ നികുതി ഒഴിവാക്കണമെന്നാണ് ആവശ്യം.സബാഹ് വേങ്ങര അധ്യക്ഷനായി.