മലപ്പുറം : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രതികളുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി. ജലീൽ എന്നിവർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി സമരജ്വാല നടത്തും.

തിങ്കളാഴ്ച വൈകീട്ട് ഏഴിന് പ്രവർത്തകരുടെ വീടുകളിലാണ് പ്രതിഷേധം. പ്രവർത്തകർ കുടുംബാംഗങ്ങളോടൊപ്പം മെഴുകുതിരി തെളിച്ചാണ് സമരജ്വാലയിൽ പങ്കെടുക്കുകയെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, കൺവീനർ അഡ്വ. യു.എ. ലത്തീഫ് എന്നിവർ പറഞ്ഞു.