മലപ്പുറം : കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ്. കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്ന് പ്രവാസികൾക്കായി സർവീസ് നടത്തുന്ന ബസിലെ കൊണ്ടോട്ടി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് പത്തിനാണ് ഇയാൾ ഡിപ്പോയിൽ അവസാനമായി ജോലിക്കെത്തിയത്.21-ന് ഡിപ്പോയിലെത്തി ബൈക്ക് മാർഗമാണ് മഞ്ചേരി മെഡിക്കൽകോളേജിലേക്ക് കോവിഡ് പരിശോധനയ്ക്കായി പോയത്. മലപ്പുറം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് 19, 20 തീയതികളിൽ സ്രവം പരിശോധിച്ചവരുടെ ഫലം ഇനിയും അറിവായിട്ടില്ല.