മലപ്പുറം : കോവിഡ് വ്യാപന സാഹചര്യത്തിൽ മലപ്പുറത്ത് പരിശോധനയ്ക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് നഗരസഭാ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്താൻ സൗകര്യം ഒരുക്കണം.

ഇക്കാര്യത്തിലെ സർക്കാരിന്റെ അലംഭാവം കൂടുതൽ രോഗികളെ സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കമ്മിറ്റി പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു.

പി.പി. കുഞ്ഞാൻ, മുസ്തഫ മണ്ണിശേരി, പി.കെ. സക്കീർ ഹുസൈൻ, ബഷീർ മച്ചിങ്ങൽ, പി.കെ. ബാവ, പി.കെ. ഹക്കീം, മന്നയിൽ അബൂബക്കർ, ഹാരിസ് ആമിയൻ എന്നിവർ പ്രസംഗിച്ചു.