മലപ്പുറം : കോവിഡ് 19-ന്റെ സാഹചര്യത്തിൽ മുസ്‌ലിംലീഗ് തുടങ്ങിയ 'വീടും നാടും സുരക്ഷിതം' കാമ്പയിനിന്റെ മക്കരപ്പറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സ്വന്തം വീട് ശുചീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി, പഞ്ചായത്ത് പ്രസിഡന്റ് എം. ഹസ്സൻ, സെയ്ദ് അബു തങ്ങൾ, സി.എ. നുഹ്‌മാൻ ശിബിലി, വി. മെഹബൂബ്, കെ.പി. മുഹമ്മദലി, റഷീദ് വേങ്ങശ്ശേരി, കുഞ്ഞഹമ്മദ് കുഴിയേങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.