മലപ്പുറം : നഗരസഭയുടെ കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രത്തിലേക്ക് മഅദിൻ അക്കാദമി 90 കട്ടിലുകൾ കൈമാറി.

മലപ്പുറം ഗവ. കോളേജിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ സി.എച്ച്. ജമീലയ്ക്ക് മഅദിൻ അധികൃതർ കട്ടിലുകൾ കൈമാറി.

മഅദിൻ അക്കാദമി ഡയറക്ടർ മുഹമ്മദ് നൗഫൽ കോഡൂർ, പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സൈതലവി കോയ, മാനേജർ അബ്ദുറഹിമാൻ ചെമ്മങ്കടവ് തുടങ്ങിയവർ പങ്കെടുത്തു.