പെരിന്തൽമണ്ണ: പൗരത്വനിയമ ഭേദഗതിക്കെതിരേ നടന്ന മനുഷ്യ മഹാശൃംഖലയിൽ പെരിന്തൽമണ്ണയും ആവേശത്തോടെ അണിനിരന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ ഉദ്ഘാടനംചെയ്തു. എഴുത്തുകാരി ഇ.കെ. ഷാഹിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഡ്വ. സി.എച്ച്. ആഷിഖ് അധ്യക്ഷതവഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പ്രസംഗിച്ചു. നഗരസഭാധ്യക്ഷൻ എം. മുഹമ്മദ്‌സലീം, സി.പി.എം. ഏരിയാസെക്രട്ടറി ഇ. രാജേഷ്, ഡോ. അബൂബക്കർ തയ്യിൽ, കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീൻ തുടങ്ങിയവർ അണിനിരന്നു.

ചെറുകരയിൽ ഏലംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.എം. അഷ്ടമൂർത്തി, സി. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. ആയിഷ, ഹമീദ് ഏലംകുളം, അജിത് കൊളാടി തുടങ്ങിയവർ അണിനിരന്നു. പൊതുയോഗത്തിൽ എൻ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പ്രൊഫ. എം.എം. നാരായണൻ, പി. ഗോവിന്ദപ്രസാദ്, എസ്. ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാ അസോസിയേഷന്റെ ഒപ്പനയും കലാപരിപാടികളുമുണ്ടായി.