മലപ്പുറം: ജില്ലയിൽ 2012 വരെ ഉത്സവാഘോഷങ്ങളിൽ നാട്ടാനകളെ ഉപയോഗിച്ചുവന്ന ക്ഷേത്രങ്ങൾ/ ദേവസ്വങ്ങൾ/നേർച്ച കമ്മിറ്റികൾ എന്നിവർക്ക് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ രജിസ്‌ട്രേഷൻ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
2012 വരെ നാട്ടാനയെ എഴുന്നള്ളിച്ചിരുന്നുവെന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രവും അവ തെളിയിക്കുന്ന പത്രവാർത്തയോ ഫോട്ടോയോ അപേക്ഷാഫോമിനൊപ്പം സമർപ്പിക്കണം. വിവരങ്ങൾക്ക് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടണം. രജിസ്‌ട്രേഷനുള്ള അപേക്ഷ 20 മുതൽ ഒരുമാസം വരെ നൽകാം. ഫോൺ: 0483 2734803.