മലപ്പുറം: രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയുടെ അന്തസ്സത്ത ഉൾക്കൊള്ളണമെന്നും വിവേകത്തോടെ കാര്യങ്ങളെ വിലയിരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. മഹല്ലുകളിലും മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന നബിദിന പരിപാടികളിൽ രാഷ്്ട്രത്തിന്റെ അഖണ്ഡതയെക്കുറിച്ചും സമൂഹങ്ങൾക്കിടയിലുണ്ടാവേണ്ട ഐക്യത്തെപ്പറ്റിയും പ്രവാചകസന്ദേശത്തിന്റെ വെളിച്ചത്തിൽ ഊന്നിപ്പറയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.