കൊണ്ടോട്ടി: വീടുകളിലെയും സ്ഥാപനങ്ങളിലെയും തീപ്പിടിത്തം ഫലപ്രദമായി തടയാവുന്ന സംവിധാനമാണ് കൊണ്ടോട്ടി ഇ.എം.ഇ.എ. സ്കൂളിലെ വിദ്യാർഥികളായ ഷിബിലി, ഫാത്തിമഫിദ എന്നിവർ ശാസ്ത്രമേളയിലെ വർക്കിങ് മോഡലിൽ അവതരിപ്പിച്ചത്. മൾട്ടി പർപ്പസ് ഓട്ടോമാറ്റിക് ഫയർ എക്സ്റ്റിംഗ്യുഷ് എന്ന വർക്കിങ് മോഡൽ ഷോർട്ട് സർക്യൂട്ട്, പാചകവാതക ചോർച്ച, സ്ഫോടകവസ്തുക്കൾ തുടങ്ങി ഏതുവിധത്തിൽ തീപ്പിടിത്തമുണ്ടായാലും ഉടനെ അലാറം അടിക്കുകയും തീയണയ്ക്കുകയുംചെയ്യും.
തീ കത്തിപ്പിടിക്കുംമുൻപേ ശക്തമായി വെള്ളംചീറ്റിയാണ് തീയണയ്ക്കുന്നത്. വെള്ളത്തിനുപകരം ഫോം ഉപയോഗിച്ചും തീയണയ്ക്കാം. അലാറം അടിക്കുന്നതിനാൽ ആളുകൾക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുമാകും.