എടക്കര: മുപ്പിനി പാലത്തിൽ തടഞ്ഞ് കിടന്ന മരങ്ങളും മാലിന്യങ്ങളും പ്രതീക്ഷ ക്ലബ്ബ്‌ പ്രവർത്തകർ നീക്കംചെയ്തു. പ്രളയകാലത്ത് പുന്നപ്പുഴയിലൂടെ ഒഴുകിയെത്തിയതാണ് ഇവ. തടസ്സങ്ങൾ പാലത്തിന്റെ കൈവരി വരെ കിടന്നതോടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കൈവരികളും തകർന്നിരുന്നു. ഇത് പാലത്തിന്റെ മുകൾ ഭാഗത്തെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. റഷീദ് തുപ്പനത്ത്, ജോജി ജോൺ ആഞ്ഞിലിക്കുഴി, ബിനോയി പട്ടേരി, ഷൗക്കത്ത് ചക്കിങ്ങൽ, സുമേഷ് കുണ്ടൂർ, റിയാസ് പൊറ്റയിൽ എന്നിവർ നേതൃത്വം നൽകി.