Malappuram

തോടിന്റെ അരികിലുള്ള
ചാലില്‍ റോഡില്‍നിന്നും
തള്ളിയ അറവു
മാലിന്യങ്ങളുടെ
അവശിഷ്ടങ്ങള്‍
പരന്നുകിടക്കുന്നു

വളാഞ്ചേരി: അറവു മാലിന്യങ്ങൾ തോട്ടിലേക്കു തള്ളുന്നത് പതിവാകുന്നു. വളാഞ്ചേരി നഗരസഭയിലെ കൊട്ടാരം, കുളമംഗലം എന്നിവിടങ്ങളിലെ തോടുകളിലേക്കാണ് കോഴി, ആട് തുടങ്ങിയവയുടെ ഇറച്ചി അവശിഷ്ടങ്ങൾ രാത്രിയിൽ തള്ളുന്നത്. നല്ല ഒഴുക്കുള്ള സമയമായതിനാൽ ഇതൊഴുകിയെത്തുന്നത് വെണ്ടല്ലൂരിൽ പുഞ്ചക്കൃഷി നടത്തുന്ന പാടശേഖരത്തിലേക്കാണ്. കർഷകർ കൃഷിയിറക്കാനാകാതെ പ്രയാസപ്പെടുകയാണ്.

ലൈസൻസിനു മുമ്പ് കർശന പരിശോധന വേണം -കിസാൻ കോൺഗ്രസ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുൾപ്പെടെ കുറ്റിപ്പുറം ബ്ലോക്കിലെ മുഴുവൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അറവുശാലകൾക്ക് സ്ഥാപനത്തിൽ ശുചീകരണപ്ലാന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ലൈസൻസ് നൽകാവൂ എന്ന് ഇരിമ്പിളിയം പഞ്ചായത്ത് കിസാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. കോട്ടയ്ക്കൽ മണ്ഡലംസെക്രട്ടറി കെ. ബാവ ഉദ്ഘാടനംചെയ്തു. ദാമോദരൻ മങ്കേരി, ഇല്ലത്തപ്പടി കുഞ്ഞാനു, പി. സേതുമാധവൻ നായർ എന്നിവർ പ്രസംഗിച്ചു.