കൊളപ്പുറം: കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് വലിയ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടു. റോഡിന് നടുവിലാണ് കുഴി.

ഒരുമാസംമുമ്പ് ജലഅതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയിരുന്നു. ഇത് നന്നാക്കാനായി റോഡിൽ കുഴിയെടുത്തിരുന്നു. ഈ കുഴി വേണ്ടരീതിയിൽ മൂടാത്തതാണ് റോഡിൽ ഇത്രവലിയ കുഴി രൂപപ്പെടാൻ കാരണം. മഴപെയ്തപ്പോൾ കുഴിയിൽ നിറയെ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴംതിരിച്ചറിയാൻ ഡ്രൈവർമാർക്കാവുന്നില്ല. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ഒരു ആമ്പുലസൻസും കഴിഞ്ഞദിവസം ഇവിടെ അപകടത്തിൽപ്പെട്ടു. കുഴികാരണം ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്.