കോട്ടയ്ക്കൽ: നഗരസഭ പാലത്തറയിൽ പണിയാൻ തീരുമാനിച്ച ചിൽഡ്രൻസ് പാർക്കിന് ജില്ലാ പ്ലാനിങ് ഓഫീസ് അനുമതി നൽകി. കെ.എസ്.ഐ.ഇയുടെ മേൽനോട്ടത്തിലാണ് നിർമാണം. 41.5 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചിരിക്കുന്നത്.

കോട്ടയ്ക്കൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പണിയുന്ന ആദ്യത്തെ ചിൽഡ്രൻസ് പാർക്കാണിത്. നിലവിലുള്ള കുളവും പരിസരവും ടൈൽസും ഇന്റർലോക്കും പാകി നവീകരിക്കും. ഈ സാമ്പത്തികവർഷം തന്നെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടുള്ള നഗരസഭയുടെ പദ്ധതിയാണ് ചിൽഡ്രൻസ് പാർക്കെന്നും എത്രയുംവേഗം പണിപൂർത്തിയാക്കി പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കുമെന്നും നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു.