മലപ്പുറം: കടലുണ്ടിപ്പുഴയുടെ സംരക്ഷണത്തിനായി തീരങ്ങളിൽ മുളന്തൈകൾ നട്ടു. താമരക്കുഴി വാർഡ്തല ശുചിത്വസമിതിയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസുമാണ് പരിപാടി നടത്തിയത്. പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു.

പ്രദേശവാസികൾക്കും മുളന്തൈ വിതരണംചെയ്തു.

തൈകൾ നഗരസഭാധ്യക്ഷ സി.എച്ച്. ജമീല വിതരണംചെയ്തു. വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷനായി. ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് പറമ്പാട്ട്, വൈസ് പ്രസിഡന്റ് അബൂബക്കർ പെരിന്തൽമണ്ണ, കമ്മിറ്റിയംഗം കെ. ഹൈദരലി, വാർഡ്തല ശുചിത്വ കമ്മിറ്റി അംഗങ്ങളായ കരടിക്കൽ ഖാദർ, തറയിൽ ഷംസുദ്ദീൻ, കെ.പി. സന്തോഷ്, ഇ.കെ. രഞ്ജിനി, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ വി.പി. സുബ്രമണ്യൻ, ഷംസു താമരക്കുഴി എന്നിവർ പങ്കെടുത്തു.