കോട്ടയ്ക്കൽ: കോട്ടയ്കൽ പോലീസിന് ഇനി ഒഴിവുസമയങ്ങളിൽ ബാഡ്മിന്റനും കളിക്കാം. തൊണ്ടിവാഹനങ്ങൾ കൂടിക്കിടന്നിരുന്ന പോലീസ് സ്റ്റേഷന്റെ പിൻവശം വൃത്തിയാക്കിയ ശേഷമാണ് ബാഡ്മിന്റൻ കോർട്ട് നിർമിച്ചിരിക്കുന്നത്. ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും അനുയോജ്യമായ കളിയാണ് ബാഡ്മിന്റൻ.

കോർട്ട് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഉദ്ഘാടനംചെയ്തു. പോലീസ് ഒാഫീസർമാരും നഗരസഭാ അധ്യക്ഷൻ കെ.കെ. നാസറും കൂടെയുണ്ടായിരുന്നു. കോർട്ടിൽ ഒരു കൈനോക്കാനും ഇരുവരും മറന്നില്ല.