മലപ്പുറം: മഅദിൻ അക്കാദമിയുടെ പുതിയ അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ നടത്തി. ധാർമികതയുടെ അഭാവമാണ് നാം ഇന്നനുഭവിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷനായി. മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഖാസിം സ്വാലിഹ് ഐദ്രൂസി, ഇബ്രാഹിം ബാഖവി മേൽമുറി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ കാമിൽ സഖാഫി അഗത്തി, ഉസ്‌മാൻ ഫൈസി പെരിന്താറ്റിരി, അബ്ദുൽഗഫൂർ സഖാഫി കാവനൂർ എന്നിവർ സംസാരിച്ചു.