പുളിക്കൽ: ഭീകരാക്രമണത്തിന്റെ വേരറുക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇസ്‌ലാമിക് ഓർഗനൈസേഷൻ പുളിക്കലിൽ നടത്തിയ മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഉയർന്നുവന്ന വർഗീയവിരുദ്ധ വികാരത്തെ ശമിപ്പിക്കാൻ ഭരണകൂടം കശ്മീർപ്രശ്‌നത്തെ മറയാക്കാതിരിക്കാൻ പ്രതിപക്ഷകക്ഷികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനംചെയ്തു. അലവിക്കുട്ടി അധ്യക്ഷനായി. ടി.കെ. അഷ്‌റഫ്, ഹുസൈൻ ടി. കാവനൂർ, മഹ്ശൂഖ് സ്വലാഹി, ജൗഹർ മദനി, ഹുസൈൻ സലഫി, അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.