മലപ്പുറം: നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ നവലിബറൽ നയങ്ങളെ പ്രതിരോധിക്കാൻ കഴിയൂവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. എൻ.ജി.ഒ. യൂണിയൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് യുക്തിചിന്ത ഇല്ലാതാക്കുന്ന പ്രവണതകളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സെമിനാറിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.കെ. രാജേഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ് പ്രസംഗിച്ചു.