മലപ്പുറം: ശബ്ദത്തെ സംബന്ധിച്ച പരിസ്ഥിതിശാസ്ത്രമായ അക്കുസ്റ്റിക് ഇക്കോളജിയെക്കുറിച്ച് ശില്പശാല നടത്തുന്നു. സംസ്ഥാനസർക്കാരിന്റെ ഐ.ടി. ഗവേഷണസ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ കീഴിലുള്ള സി.വി. രാമൻ ലബോറട്ടറി ഓഫ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 മുതൽ 15 വരെ നിലമ്പൂരിലാണ് പരിപാടി. പങ്കെടുക്കുന്നവർക്ക് ശബ്ദസംബന്ധമായ വിവരങ്ങളുടെ ഫീൽഡ് റെക്കോഡിങ്, ഹാൻഡ്‌ലിങ്, വ്യാഖ്യാനം എന്നിവയിൽ പരിശീലനംനൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.iiitmk.ac.in/cvrlei/avisona എന്ന സൈറ്റിൽ രജിസ്റ്റർചെയ്യണം.