പറപ്പൂർ: പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലും പതിനെട്ടാംവാർഡിലും പുതിയറോഡുകൾ നിർമിച്ചു. ആട്ടീരി കാച്ചടിപ്പാറ തേക്കിൻ കോളനിറോഡ്, കുട്ട്യാപ്രാ മണ്ണാറുണ്ട് റോഡ് എന്നിവയാണ് എം.എൽ.എയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമിച്ചത്. രണ്ട് റോഡുകളും കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പന്ത്രണ്ടാംവാർഡിൽ വാർഡഗം എം.സി. ആരിഫ അധ്യക്ഷയായി. ടി.പി. അഷ്‌റഫ്, വി.എസ്. ബഷീർ, സി. അയമുതു, ടി. കുഞ്ഞു, സി. സുലൈമാൻ, എം.സി. അഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു. പതിനെട്ടാം വാർഡിൽ വാർഡഗം കെ.എ. റഹീം അധ്യക്ഷനായി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റമജീദ്, പാക്കട ബഷീർ, ടി. വാഹിദ,് കെ. മജീദ് അക്ബർ എന്നിവർ പ്രസംഗിച്ചു.