മലപ്പുറം: ബുൽബുൽ മാസികയുടെ രജതപതിപ്പ് നവംബർ 10-ന് കോഴിക്കോട് ടൗൺഹാളിൽ പ്രകാശനംചെയ്യും. സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ശൈഖുൽ ഉലമ എൻ.കെ. മുഹമ്മദ് മൗലവിയും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുമാണ് പ്രകാശനം ചെയ്യുക.

രാവിലെ 10-ന് നടക്കുന്ന ഇമാം ശാഫിഈ സെമിനാർ കേരള വഖ്ഫ് കമ്മിറ്റി ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ജംഇയ്യത്തുൽഉലമാ ജനറൽ സെക്രട്ടറി മൗലാനാ എ. നജീബ് മൗലവി അധ്യക്ഷനാകും.