കരുവാരക്കുണ്ട്: കഴിഞ്ഞ നവംബറിൽ ദുബായിൽ ഹൃദയാഘാതംമൂലം മരണപ്പെട്ട തുവ്വൂർ തെക്കുംപുറത്തെ തൊണ്ടിയിൽ അലി അക്ബറിന്റെ കുടുംബത്തിന് തെക്കുംപുറം മഹല്ല് കമ്മിറ്റിയും സാമൂഹിക പ്രവർത്തകരും ചേർന്ന് വീട് നിർമിച്ച് നൽകി.

വീടിന്റെ താക്കോൽ വ്യാഴാഴ്ച 11ന് മുജീബ് റഹ്‌മാൻ ദാരിമി കുടുംബത്തിന് കൈമാറും. അലി അക്ബറിന്റെ വേർപാടോടെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം അനാഥരാവുകയായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭിന്നശേഷിക്കാരിയായ അക്ബറിന്റെ മൂത്തമകൾ അംന മാമ്പുഴ പ്രതീക്ഷാസെന്ററിലാണ് പഠിക്കുന്നത്. കുട്ടിയുടെ ചെലവും സാമൂഹിക പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. ഇ.കെ. മൂസഹാജി ചെയർമാനും കെ.പി. ആലിക്കുട്ടി കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിന്റെ പ്രവൃത്തി നടത്തിയത്.