കോട്ടയ്ക്കൽ: സ്‌കൂളിൽ പഠിപ്പിച്ച പ്രിയ ഗുരുനാഥന്മാർക്ക് ആദരവുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. സംസ്ഥാനത്തെ അധ്യാപകർക്ക് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനപരിപാടി ‘ആദ്യവിദ്യാലയ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് ആദ്യകാല അധ്യാപകരെയും മുതുകാടിന്റെ അമ്മ ദേവകി അമ്മയെയും ആദരിച്ചത്. തിരുവനന്തപുരം വെള്ളയമ്പലത്ത് നടന്ന പരിപാടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനംചെയ്തു.

എസ്.സി.ഇ.ആർ.ടി. കേരള ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായി. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ സുധീർബാബു, എസ്.എസ്.എ. പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടിക്കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ വിദ്യാഭ്യാസവിദഗ്‌ധൻ ഡോ. സി. രാമകൃഷ്ണൻ, സീമാറ്റ് കേരള ഡയറക്ടർ ഡോ. എം.എ. ലാൽ, എസ്.ഐ.ഇ.ടി. കേരള ഡയറക്ടർ ബി. അബുരാജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.വി. വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.