കോട്ടയ്ക്കൽ: ഡോ. മാധവ് ഗാഡ്ഗിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരെ സന്ദർശിച്ചു. ആര്യവൈദ്യശാലയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്നും ഡോ. വാരിയരെ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തുടർന്ന് ആര്യവൈദ്യശാലയുടെ വിവിധ വിഭാഗങ്ങൾ ഡോ. ഗാഡ്ഗിൽ സന്ദർശിച്ചു. ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ, ജനറൽ മാനേജർ ശുഭലക്ഷ്മീ നാരായണൻ, ജോയിന്റ്‌ ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, യു. പ്രദീപ് വാരിയർ, ഡോ. സുനിൽകുമാർ, ഡോ. ടി.എസ്. മുരളീധരൻ, ഡോ. ടി.എസ്. മാധവൻകുട്ടി, ഡോ. ദേവീകൃഷ്ണൻ, ഡോ. ഇന്ദിരാ ബാലചന്ദ്രൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.