കോട്ടയ്ക്കൽ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കെട്ടിടനിർമാണാനുമതിക്കായി പുതിയ സോഫ്റ്റ്‌വേർ നടപ്പാക്കുന്നതിനെതിരേ ലെൻസ്‌ഫെഡ് ഏരിയാകമ്മിറ്റി കോട്ടയ്ക്കൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി.

നിലവിലുണ്ടായിരുന്ന സങ്കേതം സോഫ്റ്റ്‌വേർ പിൻവലിച്ച് പകരം കൊണ്ടുവരുന്ന ഐ.ബി.പി.എം.എസ്. ഓട്ടോകാഡ്‌ സോഫ്റ്റ്‌വേർ ഭാരിച്ച ചെലവുവരുന്നതാണ്. ഇത് കുത്തകവത്കരണത്തെ സഹായിക്കുന്നതുമാണ്. നിലവിലുള്ള സോഫ്റ്റ്‌വേർ അപാകം തീർത്ത് പുനഃസ്ഥാപിക്കണമെന്ന് മാർച്ച് ആവശ്യപ്പെട്ടു.

പ്രതിഷേധയോഗം ഡോ. യു.എ. ഷബീർ ഉദ്ഘാടനംചെയ്തു. കെ.എം. ഷാജി അധ്യക്ഷനായി. പി.എം. ബാബു, കെ. അബ്ദുറഹിമാൻ, വി.കെ. അബ്ദുറസാഖ്, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു.

Content Highlights: lensfed march to kottakkal municipality office