കോട്ടയ്ക്കല്‍: കുടുംബശ്രീയുടെ കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോ മലപ്പുറത്ത് വരുന്നു. കുടുംബശ്രീയുടെ അറിയിപ്പുകളും വാര്‍ത്തകളും ജനങ്ങളിലേക്കെത്തിക്കുകയാണ് റേഡിയോയുടെ പ്രധാന ലക്ഷ്യം. ഇതിനായി മലപ്പുറം മേല്‍മുറിയില്‍ ഇന്‍കെല്‍ സിറ്റിയിലുള്ള കുടുംബശ്രീയുടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ നവീകരണം പുരോഗമിക്കുകയാണ്.
മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങിനു കീഴിലെ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് 20 ലക്ഷത്തിന്റെ നിര്‍ദേശം സംസ്ഥാന മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരില്‍നിന്ന് ലൈസന്‍സ് കിട്ടുന്നതിനുള്ള കാലതാമസംമൂലം ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് റേഡിയോ ആയാണ് പ്രവര്‍ത്തനം തുടങ്ങുക. ഭാവിയില്‍ ടെലിവിഷന്‍ സാധ്യതകൂടി മുന്നില്‍ക്കണ്ടാണ് സ്റ്റുഡിയോ നിര്‍മാണം നടത്തുന്നത്. കുടുംബശ്രീ തന്നെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്‍കുന്നത്. 15 മുതല്‍ 20 കിലോ മീറ്റര്‍ ചുറ്റളവിലാണ് റേഡിയോപ്രക്ഷേപണം ലഭ്യമാകുക. അതിനാല്‍ പിന്നീട് കൂടുതല്‍ സ്റ്റേഷനുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
പ്രവര്‍ത്തനം ഇങ്ങനെ
കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണ് ചുമതല. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിന്റെയും നിയന്ത്രണത്തിലാകും നിലയം പ്രവര്‍ത്തിക്കുക. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും അവതാരകരായി എത്തുക. കുടുംബശ്രീക്ക് പുറമെ മറ്റു വകുപ്പുകളിലെ അറിയിപ്പുകള്‍, തൊഴിലവസരങ്ങള്‍, ക്വിസ്, പാചകം, കുടുംബശ്രീ യൂണിറ്റുകളുടെയും പ്രവര്‍ത്തകരുടെയും വിജയഗാഥകള്‍, പാട്ട്, അഭിമുഖങ്ങള്‍ തുടങ്ങിയവയെല്ലാം റേഡിയോയിലൂടെ ജനങ്ങളിലേക്കെത്തും.
ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാകും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കിട്ടിയിട്ടുണ്ട്. മേയ് മാസത്തിലെ കുടുംബശ്രീയുടെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
സി.കെ. ഹേമലത (കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍)