അടർന്നുവീണ സീലിങ്
കോട്ടയ്ക്കല്‍(മലപ്പുറം): കോട്ടയ്ക്കല്‍ കൃഷിഭവന്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സീലിങ്ങിന്റെ ഒരുഭാഗം അടര്‍ന്നുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
രണ്ടുവര്‍ഷത്തോളമായി താല്കാലികമായി കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ കാലപ്പഴക്കമേറിയ ഓഡിറ്റോറിയത്തിലാണ്. മുന്‍പ് കൃഷി ഭവന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് നിര്‍മിക്കാന്‍ നഗരസഭ പൊളിച്ചു മാറ്റിയിരുന്നു. പകരം കെട്ടിടം നിര്‍മിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നാളിതുവരെയായി നടപ്പായില്ല.
കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. സുരക്ഷിതമായി ഫയലും വിതരണത്തിനെത്തുന്ന വിത്തും വളങ്ങളും മറ്റും സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണിവിടെ. എലിയും പാമ്പും വരെ കെട്ടിടത്തിലുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. കൃഷിഭവന്‍ എക്കോ ഷോപ്പും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍, എം.പി ഓഫിസ് എന്നിവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: kottakkal krishi bhavan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..