കോട്ടയ്ക്കൽ: എടരിക്കോട് ചുടലപ്പാറ കുറുകപ്പറമ്പിൽ നാരായണന്റെ മകൾ ആതിരയെ കാണാതായിട്ട് 18 ദിവസം കഴിയുമ്പോഴും അന്വേഷണം എവിടെയുമെത്താത്തതിനാൽ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് നേതാക്കളായ ഫാത്തിമ റോസ്‌ന, ഡോ. ഹരിപ്രിയ എന്നിവർ ആതിരയുടെ വീട് സന്ദർശിച്ചു.

അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ആരും ആതിരയുടെ മാതാപിതാക്കളെ കാണാൻ എത്തിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോവുമെന്ന് ഇരുവരും അറിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാദ്, വി.ടി. രാധാകൃഷ്ണൻ, വി.പി. ഭാസ്‌കരൻ, സുധീഷ് പള്ളിപ്പുറത്ത്, നൗഫൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.