കോട്ടയ്ക്കൽ: പാളപ്പാത്രത്തിൽ ചൈനീസ് വിഭവങ്ങൾ. പൂളയും ചമ്മന്തിയും ബീഫും തേക്കിലയിൽ. പുട്ടും തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കപ്പബിരിയാണിയും പൊരിച്ച കോഴിയും വാഴയിലയിൽ. പരി സ്ഥിതിയോടു കൂട്ടുകൂടി ഭക്ഷണം കഴിക്കാം, ഉത്തരവാദിത്ത ടൂറിസം മിഷനുകീഴിൽ പ്രവർത്തനമാരംഭിച്ച കുക്കേലോ ലൈവ് കിച്ചൻ മൊബൈൽ െറസ്റ്റോറന്റിലെത്തിയാൽ. മലബാർ സ്പെഷ്യൽ വിഭവങ്ങൾ, ചൈനീസ്, കോണ്ടിനന്റൽ, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റേഡിയോയിൽ നിന്നൊഴുകിവരുന്ന ഈണങ്ങൾകേട്ട് തട്ടിൽ കുട്ടിദോശയും ഓംലൈറ്റും ചട്ണിയും കഴിച്ച് ആരോഗ്യകരമായി മടങ്ങാനുള്ള പുതിയ സംരംഭമാണ് മൊബൈൽ െറസ്റ്റോറന്റ്. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ വെള്ളിയാഴ്ച പൊന്നാനിയിൽ നടന്ന ഇൻവെസ്റ്റഴ്സ് സ്റ്റേക്ക്‌ഹോൾഡേഴ്‌സ് മീറ്റിങ്ങിലാണ്‌ മൊബൈൽ െറസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തിയ നിലമ്പൂർ സ്വദേശികളായ രാജേഷ്, ഷലീജ്, ജയ്‌സൺ എന്നീ മൂന്ന് യുവാക്കൾ ചേർന്നാണ് ഉത്തരവാദിത്തടൂറിസംമിഷന് കീഴിൽ യൂണിറ്റ് രജിസ്റ്റർചെയ്ത് മൊബൈൽ െറസ്റ്റോറന്റ് ആരംഭിച്ചത്. കൃത്രിമ രൂചികളോ പഴകിയ എണ്ണയോ ഉപയോഗിക്കാതെ തനി നാടൻ രീതിയിലാണ് ആഹാരം തയ്യാാറാക്കുന്നത്. വൈകുന്നേരം നാല്‌ മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം. ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് െറസ്റ്റോറന്റ് പ്രവർത്തിക്കുക.

നല്ല ആരോഗ്യശീലത്തോടൊപ്പം വരുമാനവും

വിദേശികൾക്കും സ്വദേശികൾക്കും ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം വരുമാനവും നേടാനുള്ള പുതിയ സംരംഭമാണ് മൊബൈൽ െറസ്റ്റോറന്റ്. ടൂറിസം കേന്ദ്രങ്ങൾ ലക്ഷ്യംവെച്ചായിരിക്കും െറസ്റ്റോറന്റിന്റെ പ്രവർത്തനം.

സിപിൻ പി. പോൾ

ടൂറിസംമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ